Section

malabari-logo-mobile

കെ കെ അനീഷ്‌ മാസ്‌റ്ററുടെ മരണം;അധ്യാപകര്‍ സിഐ ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തി

HIGHLIGHTS : തിരൂരങ്ങാടി: മൂന്നിയൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകനായിരുന്ന കെ കെ അനീഷിന്റെ മരണത്തിന്‌ ഉത്തരവാദികളായവരെ

unnamed (1)തിരൂരങ്ങാടി: മൂന്നിയൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകനായിരുന്ന കെ കെ അനീഷിന്റെ മരണത്തിന്‌ ഉത്തരവാദികളായവരെ അറസ്‌റ്റുചെയ്യണമെന്നാവശ്യപ്പെട്ട്‌ തിരൂരങ്ങാടി സിഐ ഓഫീസിലേക്ക്‌ അധ്യാപകരുടെ ഉജ്ജ്വലമാര്‍ച്ച്‌. സ്‌കൂള്‍ മാനേജര്‍ വി പി സെയ്‌തലവി, മുന്‍ ഡിഡിഇ കെ സി ഗോപി, വ്യാജരേഖ ചമച്ച കോയാസ്‌ ആശുപത്രിയിലെ ഡോ. കോയ, സ്‌കൂള്‍ ജീവനക്കാരന്‍ മുഹമ്മദ്‌ അഷറഫ്‌ തുടങ്ങിവരെ അറസ്‌റ്റുചെയ്‌ത്‌ നിയമപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ടാണ്‌ വിവിധ അധ്യാപക സംഘടനകളുടെ നേതൃത്വത്തില്‍ മാര്‍ച്ച്‌ നടത്തിയത്‌. ചെമ്മാട്‌ പത്തൂര്‍ ആശുപത്രി പരിസരത്തുനിന്ന്‌ ആരംഭിച്ച മാര്‍ച്ച്‌ സിഐ ഓഫീസിന്‌ സമീപം പൊലീസ്‌ തടഞ്ഞു.

കെഎസ്‌ടിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സി ഹരികൃഷ്‌ണന്‍ മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്‌തു. സ്‌കൂള്‍ മാനേജര്‍ അടക്കമുള്ളവര്‍ക്കെതിരെ ശക്തമായ തെളിവ്‌ പുറത്തുവന്നിട്ടും പൊലീസ്‌ ഒളിച്ചുകളിക്കുകയാണെന്ന്‌ ഹരികൃഷ്‌ണന്‍ പറഞ്ഞു. കണ്ണൂരില്‍ എംഎല്‍എയെ അറസ്‌റ്റുചെയ്യാന്‍ തിടുക്കം കാണിച്ച പൊലീസ്‌ മൂന്നിയൂര്‍ സംഭവത്തില്‍ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ്‌ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തണലില്‍ കുറ്റക്കാരായ ആരേയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന്‌ അധ്യാപകര്‍ മുന്നറിയിപ്പ്‌ നല്‍കി.

sameeksha-malabarinews

കെ സുഗുണപ്രകാശ്‌ അധ്യക്ഷനായി. പ്രകാശന്‍ (എകെഎസ്‌ടിയു), ഉണ്ണികൃഷ്‌ണന്‍ (എന്‍ടിയു), കെ ബദറുന്നീസ, പി കെ സതീശന്‍ എന്നിവര്‍ സംസാരിച്ചു. ബേബി മാത്യു സ്വാഗതവും കെ സുധീര്‍കുമാര്‍ നന്ദിയും പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!