ആലപ്പുഴ ജില്ലയിലെ മാന്നാറില്‍ പരുമലയില്‍ കടകള്‍ക്കു തീ പിടിച്ചു. ഗൃഹോപകരണങ്ങള്‍ വില്‍ക്കുന്ന കട, പലചരക്കുകട എന്നിവയ്ക്കാണ് തീപിടിച്ചത്. പ്ലാസ്റ്റിക് സാധനങ്ങളും പാത്രങ്ങളും വില്‍ക്കുന്ന കടയിലാണ് ആദ്യം തീപടര്‍ന്നത്. പ്ലാസ്റ്റിക് കത്തിയതോടെ വലിയ തോതില്‍ കറുത്ത പുക നിറഞ്ഞു.
ഇന്ന് രാവിലെയാണ് സംഭവം. തീപിടിത്തത്തില്‍ ഇതേ കെട്ടിടത്തിലെ പലചരക്ക് കടയും, ലോട്ടറിക്കടയും പൂര്‍ണമായും കടകള്‍ കത്തിനശിച്ചു.
അഗ്‌നിരക്ഷാസേന യൂണിറ്റ് ഉദ്യോഗസ്ഥരെത്തി തീ നിയന്ത്രണവിധേയമാക്കി.
.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



