തുണിക്കടകളില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കും

കോഴിക്കോട്: തുണിക്കടകളില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സംസ്ഥാന യുവജന കമ്മിഷന്‍ തയ്യാറാക്കുന്ന സമഗ്ര റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. ആര്‍.വി.രാജേഷിന്റെ അധ്യക്ഷതയില്‍ കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ ഇതിനായി തെളിവെടുപ്പ് നടത്തി. തുണിക്കടകളിലെ സ്ത്രീ ജീവനക്കാരില്‍ നിന്ന് പരാതികള്‍ സ്വീകരിച്ചു. തുടര്‍ന്ന് വിവിധ തുണിക്കടകള്‍ സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തി. ഇതു സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ ശരിയാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. കമ്മിഷന്‍ അംഗങ്ങളായ കെ.ശിവരാമന്‍, പി.പി.അഷ്‌റഫ് അലി, സുമേഷ് ആന്റോ, സുജിത്‌പോള്‍ തുടങ്ങിയവര്‍ സിറ്റിംഗില്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top