തിരൂരില്‍ പാചകവാതക മിനിലോറി കാറുമായി കൂട്ടിയിടിച്ചു

IMG-20140522-WA0005തിരൂര്‍: തിരൂരില്‍ ഗ്യാസ് സിലിണ്ടറുമായി പോവുകയായിരുന്ന പ്രൈവറ്റ് കമ്പനിയുടെ പിക്കപ്പ് വാന്‍ കാറുമായി കൂട്ടിയിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്ന് വൈകീട്ട് അഞ്ചുമണിയോടെ തിരൂര്‍ കുറ്റിപ്പുറം റോഡിലെ പോലീസ് ലൈനിന് സമീപത്തുള്ള വളവില്‍ വെച്ചാണ് അപകടമുണ്ടായത്. ഇടിയെ തര്‍ന്ന് പിക്കപ്പ് വാനിലെ ഗ്യാസ് സിലിണ്ടറുകള്‍ റോഡില്‍ ചിതറി. തെട്ടടുത്ത് പെട്രോള്‍ പമ്പ് ഉണ്ടായാട്ടുകാര്‍ ഭയവിഹ്വല്ലരായി. സ്ഥലത്തെത്തിയ തിരൂര്‍ ഫയര്‍ഫോഴ്‌സും പോലീസും ഗ്യാസ് സിലിണ്ടറുകളില്‍ ചോര്‍ച്ചയില്ലെന്ന് ഉറപ്പു വരുത്തി.

തുടര്‍ന്ന് ഏറെനേരം തടസ്സപ്പെട്ട ഗതാഗതം പുനസ്ഥാപിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം.

 

Share news
error: Content is protected !!
Scroll to Top