ബോളിവുഡ് സുന്ദരി ഐശ്വര്യറായ് ഇത്തവണയും ക്യാന്‍ഫിലിം ഫെസ്റ്റിവെലിര്‍ ശ്രദ്ധാകേന്ദ്രമായി. പതിമൂന്നാം തവണയാണ് ഐശ്വര്യ റെഡ് കാര്‍പറ്റില്‍ എത്തുന്നത്. ഇത്തവണ പ്രമുഖ ഡിസൈനര്‍ റോബര്‍ട്ട് കാവല്ലി ഡിസൈന്‍ ചെയ്ത സ്വര്‍ണ്ണനിറമുള്ള ഗൗണണിഞ്ഞാണ് റെഡ്കാര്‍പറ്റിലെത്തി ഏവരെയും ഞെട്ടിച്ചത്.
തന്റെ പ്രസവശേഷം രണ്ട് വര്‍ഷം മുമ്പ് തടിച്ച് കൊഴുത്ത ശരീരവുമായെത്തിയ ഐശ്വര്യ ഇത്തവണ തന്നെ കുറ്റം പറഞ്ഞവരുടെ വായ അടപ്പിക്കുന്ന തരത്തിലാണ് പ്രത്യക്ഷപ്പെട്ടത്.
ഏതായാലും ആഷിന്റെ മടങ്ങിവരവ് അവരുടെ ആരാധകരെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചിരിക്കുന്നത്. ഇനി ആഷിന്റെ വെള്ളിത്തിരയിലേക്കുള്ള മടങ്ങിവരവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധക വൃന്ദം.




