ക്ലിഫ് ഹൗസില്‍ വെടി പൊട്ടിയ സംഭവം; എസ്.ഐക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ക്ലിഫ് ഹൗസില്‍ വെടി പൊട്ടിയ സംഭവത്തില്‍ എസ് ഐക്ക് സസ്‌പെന്‍ഷന്‍.റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് എസ്‌ഐ ഹാഷിം റഹ്‌മാനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എസ് ഐ അലക്ഷ്യമായി തോക്ക് കൈകാര്യം ചെയ്തതാണ് വെടി പൊട്ടിയതിന് കാരണം എന്ന അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ എന്നാണ് വിവരം.

ഇന്നലെ രാവിലെ ഒമ്പതരയോടെ ആയിരുന്നു ക്ലിഫ് ഹൗസില്‍ സംഭവം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ സമയം ഇവിടെ ഉണ്ടായിരുന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ല .

അതീവസുരക്ഷാ മേഖലയായ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ഇത്തരം സംഭവം ഉണ്ടായത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top