ശോഭ സുരേന്ദ്രന്‍ എവിടെ? പാര്‍ട്ടി ആരേയും മാറ്റിനിര്‍ത്തിയിട്ടില്ലെന്ന്‌ ബിജെപി.

തിരുവനനന്തപുരം ബിജെപിയുടെ സംസ്ഥാനത്തെ വിനിതാ മുഖമായ ശോഭ സുരേന്ദ്രന്‍ കഴിഞ്ഞ ഏഴുമാസത്തോളമായി പൊതുരംഗത്തും, സമരമുഖങ്ങളിലും സജീവമല്ലാത്തത്‌ ‌ ഏറെ ചര്‍ച്ചയാകുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ വ്യാപകമായി സമരങ്ങള്‍ അരങ്ങേറിയപ്പോഴും ശോഭ സുരേന്ദ്രന്‍ ഇല്ലാതിരുന്നതോടെയാണ്‌ ഈ ചര്‍ച്ച്‌ ഏറെ സജീവമായിത്‌. എന്നാല്‍ പാര്‍ട്ടി വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്ത്‌ അവര്‍ തുടരുന്നുവെന്നും അവരെ ആരും ഒഴിവാക്കിയിട്ടില്ലെന്നുമായിരുന്നു സംസ്ഥാനനേതൃത്വത്തിന്റെ പ്രതികരണം.

ശോഭ പൊതുരംഗത്ത്‌ സജീവമാകാത്തിന്‌ കാരണം അവരോട്‌ തന്നെ ചോദിക്കണമെന്ന്‌ സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന്‍ പ്രതികരിച്ചത്‌. വ്യക്തിപരമായി എന്തെങ്ങിലും അസൗകര്യം ഉണ്ടായിരിക്കുമെന്നും തന്നോട്‌ അതേക്കുറിച്ച്‌ ഒന്നും പറഞ്ഞില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടി ആരേയും മാറ്റി നിര്‍ത്തിയിട്ടില്ലെന്നും എല്ലാവരെയും പരിഗണിച്ചാണ്‌ മുന്നോട്ട്‌ പോകുന്നതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

ഒരു സമയത്ത്‌ സംസ്ഥാന അധ്യക്ഷപദവിയിലേക്ക്‌ ഉയര്‍ന്നുവന്ന പേരായിരുന്നു ശോഭ സുരേന്ദ്രന്റേത്‌ . പിന്നീട്‌ ഈ സ്ഥാനത്തേക്ക്‌ സുരന്ദ്രനെ തീരുമാനിക്കുയായിരുന്നു. ഇതില്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗം ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. അന്ന്‌ ശോഭ സുരേന്ദ്രന്‌ ഉപ അധ്യക്ഷസ്ഥാനം നല്‍കിയിരുന്നു.
ഒരു സമയത്ത്‌ ചാനല്‍ ചര്‍ച്ചകളില്‍ ബിജെപിയുടെ സജീവമുഖമായിരുന്ന ശോഭ പക്ഷേ ഈ ആറുമാസമായി തീരെ സജീവമല്ല. മാധ്യമ പ്രവര്‌ത്തകര്‍ ഇത്തരം ചര്‍ച്ചകള്‍ ഇവരെ ക്ഷണിക്കുമ്പോഴും ഒഴിഞ്ഞുമാറുന്നത്‌ പതിവായെന്നും പറയുന്നു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •