തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ജയില്‍മോചിതനായി. കാക്കനാട് ജില്ലാ ജയിലില്‍ നിന്ന് 98 ദിവത്തിനുശേഷമാണ് പുറത്തിറങ്ങുന്നത്. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ശിവശങ്കര്‍ തയ്യാറായില്ല.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന അഡീഷണല്‍ സിജെഎം കോടിതിയാണ് ശിവശങ്കറിന് ജാമ്യം നല്‍കിയത്.
രണ്ട് ലക്ഷം രൂപ തുല്യതുകയ്ക്കുള്ള രണ്ട് ആള്‍ജാമവുമാണ് കോടതി ശിവശങ്കറിന് മുന്നില്‍ ഉപാധിയായി വെച്ചത്. സ്വര്‍ണക്കടത്ത് കേസിലും ഇതേ ഉപാധികളിലായിരുന്നു ശിവശങ്കറിന് ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്ന ഉപാധിയും കോടതി വെച്ചിട്ടുണ്ട്.
ഡോളര്‍ കടത്ത് കേസില്‍ ജാമ്യം ലഭിച്ചതോടെയാണ് ശിവശങ്കര്‍ ജയില്‍ മോചിതനായത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസുകളിലെല്ലാം നേരത്തെ ജാമ്യം ലഭിച്ചിരുന്നു.




