
കൊച്ചി: കണ്ണൂര്‍ അഴീക്കലിനും തലശ്ശേരിക്കുമിടയില്‍ പുറംകടലില്‍ കപ്പലിലെ തീ മണിക്കൂറുകള്‍ പിന്നിട്ടിട്ടും കെടുത്താനായിട്ടില്ല. തീ കൂടുതല്‍ കണ്ടെയ്‌നറുകളിലേയ്ക്ക് പടര്‍ന്നുകൊണ്ടിരിക്കുകയാണ്. ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി 145 കിലോമീറ്ററോളം ഉള്‍ക്കടലിലാണ് കപ്പല്‍ കത്തിക്കൊണ്ടിരിക്കുന്നത്. ചില കണ്ടെയ്‌നറുകള്‍ പൊട്ടിത്തെറിക്കുന്നതും കടുത്ത ചൂടും തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുന്നുണ്ട.
കൊളംബോയില്‍നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട സിംഗപ്പുര്‍ പതാക വഹിക്കുന്ന വാന്‍ ഹായ് 503 എന്ന ചൈനീസ് കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കപ്പലിലുണ്ടായിരുന്ന 18 ജീവനക്കാരെ രക്ഷപ്പെടുത്തി.
പരിക്കേറ്റവരടക്കം 18 ജീവനക്കാരുമായി നാവികസേന ഐഎന്‍എസ് സൂറത്ത് കപ്പല്‍ മംഗലാപുരത്തേക്ക് നീങ്ങുന്നു. 18 പേരെയും പത്തുമണിയോടു കൂടി മംഗലാപുരം തുറമുഖത്ത് എത്തിക്കും. ഐഎന്‍എസ് സൂറത്ത് എത്തിയാലുടന്‍ രക്ഷപ്പെടുത്തിയവരെയും പരിക്കേറ്റ ആളുകളെയും ആശുപത്രിയിലേക്ക് മാറ്റാന്‍ സജ്ജീകരണം ഒരുക്കിയിട്ടുണ്ട്.
അമ്പതോളംകണ്ടെയ്‌നറുകള്‍ കടലില്‍ വീണെന്നാണ് റിപ്പോര്‍ട്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




