കൊച്ചി: കൊക്കെയ്ന്‍ ലഹരിക്കേസില്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെവിട്ടു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.
കേരളത്തില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത കൊക്കെയ്ന്‍ ലഹരി കേസിലാണ് വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞത്. വിചാരണ നടപടികളില്‍ സഹകരിക്കാത്ത ഏഴാം പ്രതി ഒഴികെയുള്ള എട്ട് പ്രതികളെയാണ് കോടതി കുറ്റവിമുക്തരാക്കിയത്.
കടവന്ത്രയിലെ ഫ്‌ളാറ്റില്‍ നിന്ന് 2015 ജനുവരി 30 നാണ് ഷൈന്‍ ടോം ചാക്കോയും സുഹൃത്തുക്കളും അറസ്റ്റിലാവുന്നത്. കടവന്ത്രയിലെ ഫ്‌ളാറ്റില്‍ കൊക്കെയിന്‍ എത്തിച്ച് സ്‌മോക് പാര്‍ട്ടി നടത്തിയെന്നായിരുന്നു കേസ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




