HIGHLIGHTS : Gold price hits new record
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പുതിയ റെക്കോര്‍ഡിലേക്ക് കുതിച്ചുയരുന്നു. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 64,080 രൂപയായി.
ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 8,010 രൂപയാണ് വില.
ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ സ്വര്‍ണവില 640 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണവില 64,480 രൂപയിലെത്തിയിരുന്നു എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ സ്വര്‍ണവിലയില്‍ ഒരുപവന്‍ സ്വര്‍ണത്തിന് 400 രൂപ കുറഞ്ഞ് 64,080 രൂപയിലെത്തുകയുമാണ് ഉണ്ടായിരിക്കുന്നത്. സ്വര്‍ണവിലയില്‍ വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള ചാഞ്ചാട്ടം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.