HIGHLIGHTS : Shihab Thangal Foundation provides free land for Ankanwadi

പരപ്പനങ്ങാടി:വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അങ്കണ്‍വാടിക്ക് സൗജന്യമായി സ്ഥലം നല്‍കി പരപ്പനങ്ങാടി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍. നഗരസഭ 30-ാം ഡിവിഷനില്‍ പ്രവര്‍ത്തിക്കുന്ന 63 -ാം നമ്പര്‍ നമ്പുളം സൗത്ത് അങ്കണ്‍വാടിയുടെ കെട്ടിട നിര്‍മാണത്തിനാണ് ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് നിറസാന്നിധ്യമായ ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ മൂന്നര സെന്റ് ഭൂമി സൗജന്യമായി നല്‍കിയത്.

നമ്പുളം സൗത്ത് കളരിക്കല്‍ റോഡിനോട് ചേര്‍ന്നുള്ളതാണ് സ്ഥലം. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പേരിലാണ് കെട്ടിടം ഉയരുക. ഭൂമിയുടെ ആധാരം നഗരസഭാ ചെയര്‍മാന്‍ പി.പി ഷാഹുല്‍ ഹമീദ്, വൈസ് ചെയര്‍പേഴ്‌സണ്‍ ബി.പി സാഹിദ, സെക്രട്ടറി ബൈജു പുത്തലത്തൊടി എന്നിവര്‍ക്ക് മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ് അലി തെക്കേപ്പാട്ട് കൈമാറി.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.കെ സുഹറ ടീച്ചര്‍, ഡിവിഷന്‍ കൗണ്‍സിലര്‍ കുന്നുമ്മല്‍ ജുബൈരിയത്ത്, അങ്കണവാടി വര്‍ക്കര്‍ സുനിത, ഡിവിഷന്‍ മുസ്ലിം ലീഗ് നേതാക്കളായ എ.പി കുഞ്ഞിമോന്‍, അബ്ദുറസാഖ് ചേക്കാലി, കരണമന്‍ ഇബ്രാഹിംകുട്ടി, ഇ.എം.എസ് നാസര്‍, കെ.പി ഹുസൈന്‍, ഖാദര്‍ വളപ്പില്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു