പരപ്പനങ്ങാടി : വിവാഹ വാര്‍ഷികദിനത്തില്‍ രക്തദാനം ചെയ്ത് ദമ്പതികള്‍. തങ്ങളുടെ 24 മത് വിവാഹ വാര്‍ഷിക ദിനത്തിലാണ് രക്തദാനം ചെയ്ത് ദമ്പതികള്‍ മാതൃകയായിരിക്കുന്നത്.
ഇഷ ഗോള്‍ഡ് & ഡയമണ്ട് മാനേജിംഗ് ഡയറക്ടറും, പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി മുന്‍ കൗണ്‍സിലറും, റെഡ് ഈസ് ബ്ലഡ് കേരള മലപ്പുറം ജില്ല വൈസ് പ്രസിഡന്റും, കലാ- സാംസ്‌കാരിക – ജീവകാരുണ്യ രംഗത്ത് നിറസാനിധ്യമായ നൗഫല്‍ ഇല്ലിയന്‍ തന്റെ 37 മത്തെ തവണ രക്തദാനം വിവാഹ വാര്‍ഷികദിനത്തില്‍ നടത്തിയപ്പോള്‍ ഭാര്യ തസ്‌നയുടെ ആദ്യ ഘട്ട രക്തദാനവുമായി മാറി.
പരപ്പനങ്ങാടി മര്‍ച്ചന്റെസ് അസോസിയേഷന്‍, എം.വി.ആര്‍
ക്യാന്‍സര്‍ സെന്റര്‍& റിസര്‍ച്ച് ഇന്‍സ്റ്റിറ്റൂട്ട്, നഹാസ് ഹോസ്പിറ്റല്‍ പരപ്പനങ്ങാടി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നഹാസ് ഹോസ്പിറ്റലില്‍ വെച്ച് നടന്ന രക്തദാന ക്യാമ്പിലാണ് ഈ ദമ്പതികള്‍ രക്തം ദാനം നല്‍കിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




