ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ഷെൽട്ടർ ഹോം

കോഴിക്കോട് : താമസിക്കാൻ വീടില്ലാത്ത ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് അഭയം നൽകാൻ നഗരത്തിൽ ഷെൽട്ടർ ഹോം വരുന്നു. അനുയോജ്യമായ സ്ഥലം കണ്ടെത്തി ഉടൻ കെട്ടിട നിർമാണത്തിലേക്ക് കടക്കാൻ കോർപറേഷൻ നടപടികളാരംഭിച്ചു. 15ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്.

കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗം തീരുമാനത്തിന് അംഗീകാരം നൽകി. നഗരത്തിൽ ഏതാണ്ട് 35 ട്രാൻസ്ജെൻഡർ വ്യക്തികളുണ്ടെന്നാണ് കണക്ക്. അഭയകേന്ദ്രമില്ലാത്ത എല്ലാവർക്കും ആശ്രയമാകുന്ന ഷെൽട്ടർ ഹോമാണ് ഒരുക്കുക. ജില്ലയിലെ പല ഇടങ്ങളിലുള്ളവരിൽ കൂടുതലും നഗരം കേന്ദ്രീകരിച്ചാണ് കഴിയുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top