സാമ്പത്തിക തട്ടിപ്പ്: മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി ഹാരിസിനെ റിമാന്‍ഡ് ചെയ്തു

മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ പദ്ധതികളില്‍ ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ പിടിയിലായ മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ ടി പി ഹാരിസിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മലപ്പുറം കോടതി റിമാന്‍ഡ് ചെയ്ത ഹാരിസിനെ മഞ്ചേരി സബ്ജയിലില്‍ അടച്ചു.

മലപ്പുറം ജില്ലാ പഞ്ചായത്ത് പദ്ധതികളുടെ പേരില്‍ 25 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ കഴിഞ്ഞ ദിവസമാണ് ഹാരിസിനെ രാജ്യം വിടാനുള്ള ശ്രമത്തിനിടെ മുംബൈ വിമാനത്താവളത്തില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top