
കൊണ്ടോട്ടി: മുസ്ലിയാരങ്ങാടി, കിഴിശേരി എന്നിവിടങ്ങളില്‍നിന്ന് ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ അറസ്റ്റില്‍. അരീക്കോട് പത്തനാപുരം ചുള്ളിക്കല്‍ മുഹമ്മദ് നിഹാദ് (19), അരീക്കോട് വെറ്റിലപ്പാറ ഓരുചോലക്കല്‍ മുഹമ്മദ് ഷാമില്‍ (19) എന്നിരാണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു മോഷണം. ഒഴുകൂര്‍ സ്വദേശി മുഹമ്മദ് ജുറൈജിന്റെ മുസ്ലിയാരങ്ങാടിയില്‍ നിര്‍ത്തിയിട്ട സ്‌പെപ്ലെന്‍ഡര്‍ ബൈക്കും കിഴിശേരി സ്വദേശി വിസ്‌നേശിന്റെ ആലിന്‍ചുവട് ഭാഗത്ത് നിര്‍ത്തിയിട്ട ഫാഷന്‍ പ്ലസ് ബൈക്കുമാണ് ഇരുവരും ഓരേ ദിവസം മോഷ്ടിച്ചത്. കൊണ്ടോട്ടി പൊലീസ് പ്രദേശത്തെ സിസിടിവി കാമറകള്‍ പരിശോധിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.
കോഴിക്കോട് കുന്ദമംഗലം ഭാഗത്തുനിന്നാണ് ഇരുവരെയും മോഷ്ടിച്ച ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ 25ന് മഞ്ചേരി ടൗണിലെ പെരിന്തല്‍മണ്ണ റോഡില്‍ നിര്‍ത്തിയിട്ട മറ്റൊരു ബൈക്കും ഇവര്‍ മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു. പ്രതികളില്‍നിന്ന് മൂന്ന് ബൈക്കും പൊലീസ് കണ്ടെടുത്തു.
കൊണ്ടോട്ടി ഡിവൈഎസ്പി പി കെ സന്തോഷിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ ഷമീര്‍, സബ് ഇന്‍സ്‌പെക്ടര്‍ വി വിജയന്‍, പ്രശോഭ്, പ്രജീഷ് കുമാര്‍, അമൃനാഥ്, ഋഷികേശ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. ഇരു വരെയും മഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




