സ്വച്ഛ്‌ ഭാരത്‌ വെല്ലുവിളിയേറ്റെടുത്ത്‌ ശശി തരൂര്‍

Untitled-1 copyതിരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛ്‌ ഭാരത്‌ വെല്ലുവിളി കോണ്‍ഗ്രസ്സ്‌ എംപി ശശിതരൂര്‍ ഏറ്റെടുത്തു. തിരുവനന്തപുരം കോവളം ബീച്ച്‌ പരിസരം അദ്ദേഹം വൃത്തിയാക്കി. രാജ്യത്തിന്റെ സ്വച്ഛത ഒരു പാര്‍ട്ടിക്കും വിട്ടു കൊടുക്കില്ലെന്നും ഗാന്ധിജിയുടെ സന്ദേശം ഉയര്‍ത്തിപിടിച്ചാണ്‌ ഈ ഉദ്യമത്തില്‍ പങ്കാളിയാവുന്നതെന്നും ശശിതരൂര്‍ പറഞ്ഞു. കോണ്‍ഗ്രസ്സാണ്‌ ശുചിത്വ സന്ദേശം ആദ്യം ഏറ്റെടുത്തതെന്നും തരൂര്‍ പറഞ്ഞു.

നേരത്തെ പ്രധാനമന്ത്രിയുടെ സ്വച്ഛ്‌ഭാരത്‌ വെല്ലുവിളിയേറ്റെടുത്ത ശശി തരൂരിന്‌ കോണ്‍ഗ്രസ്സ്‌ നേതൃത്വത്തില്‍ നിന്ന്‌ ശക്തമായ എതിര്‍പ്പ്‌ നേരിടേണ്ടി വന്നിരുന്നു. ഇതേ തുടര്‍ന്ന്‌ കെപിസിസിയുടെ കര്‍ശന നിലപാടിനെ തുടര്‍ന്ന്‌ തരൂരിനെ ഹൈകമാന്‍ഡ്‌ ദേശീയ വക്താവ്‌ സ്ഥാനത്തു നിന്നും മാറ്റിയിരുന്നു.

Share news
error: Content is protected !!
Scroll to Top