പരപ്പനങ്ങാടി സ്‌കൂള്‍ ബസിടിച്ച്‌ ബൈക്ക്‌ യാത്രികനായ വിദ്യാര്‍ത്ഥി മരിച്ചു

മരിച്ചത്‌ പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ്‌ കോളേജ്‌ വിദ്യാര്‍ത്ഥി

Untitled-1 copyപരപ്പനങ്ങാടി: സ്‌കൂള്‍ ബസിടിച്ച്‌ ബൈക്ക്‌ യാത്രികനായ കോളേജ്‌ വിദ്യാര്‍ത്ഥി മരിച്ചു. പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ്‌ കോളേജ്‌ രണ്ടാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥി മൂന്നിയൂര്‍ പാറക്കടവ്‌ മണക്കടവന്‍ അബ്‌ദുള്‍ സലാമിന്റെ മകന്‍ ഫഹദ്‌ (20) ആണ്‌ മരിച്ചത്‌.

രാവിലെ കോളേജിലേക്ക്‌ വരുന്ന വഴി കോട്ടത്തറ ഉള്ളണം ഭാഗത്ത്‌ വെച്ച്‌ സ്‌കൂള്‍ ബസുമായി കൂട്ടിയിടിച്ചാണ്‌ അപകടം ഉണ്ടായത്‌. അപകടം നടന്നയുടനെ ഫഹദിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കും അവിടെ നിന്നും കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്കും കൊണ്ടു പോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മൃതദേഹം കേഴിക്കോട്‌ മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌.

Share news
error: Content is protected !!
Scroll to Top