ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

അരൂര്‍: റോഡ് നിര്‍മ്മാണം തടസപ്പെടുത്തിയെന്ന പരാതിയില്‍ അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. എരമല്ലൂര്‍-എഴുപുന്ന റോഡിന്റെ അറ്റകുറ്റപ്പണികള്‍ തടസപ്പെടുത്തിയെന്ന് കാണിച്ച് തുറവൂര്‍ പിഡെബ്ല്യുഡി എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ നല്‍കിയ പരാതിയിലാണ് നടപടി.

കഴിഞ്ഞമാസം 27 ാം തിയതി രാത്രി പതിനൊന്നുമണിയോടെയാണ് ഷാനിമോള്‍ ഉസ്മാന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ തടഞ്ഞത്. പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ തടഞ്ഞുവെക്കുകയും റോഡ് നിര്‍മ്മാണം നര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

തുടര്‍ന്ന് ജോലി ചെയ്യാന്‍ തങ്ങളെ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പിഡബ്ല്യുഡി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ ആലപ്പുഴ എസ്പിക്ക് പരാതി നല്‍കുകയായിരുന്നു. ഈ പരാതിയെ തുടര്‍ന്നാണ് കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതടക്കമുള്ള ജാമ്യമില്ലാ കുറ്റം ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Related Articles