ജിദ്ദയില്‍ മലപ്പുറം സ്വദേശിയായ യുവാവ് ഷോക്കേറ്റ് മരിച്ചു.

മലപ്പുറം : ജിദ്ദയില്‍മലപ്പുറം സ്വദേശിയായ യുവാവ് ഷോക്കേറ്റ് മരിച്ചു. കാളികാവ് കല്ലാമൂല സ്വദേശി ഇസ്ഹാഖലി (30) മേലേടത്താണ് ജിദ്ദയിലെ ഹംദാനിയയില്‍ ജോലി സ്ഥലത്തു വെച്ച് ഷോക്കേറ്റ് മരിച്ചത്.

മീറ്റര്‍ ബോക്‌സില്‍ നിന്ന് പുറത്തേക്ക് തള്ളി നില്‍ക്കുന്ന വയറില്‍നിന്നാണ് ഇസ്ഹാഖിന് ഷോക്കേറ്റതെന്നാണ് വിവരം. മൃതദേഹം ഇപ്പോള്‍ ജിദ്ദ കിംഗ് ഫഹദ് ഹോസ്പിറ്റലി (അല്‍ ഹംറ)ലാണുള്ളത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് നേതാക്കളായ മുഹമ്മദ് കുട്ടി പാണ്ടിക്കാട്, ജലീല്‍ ഒഴുകൂര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.

ഭാര്യ: അംന. മകന്‍: അമിന്‍ ഷാന്‍.

Share news
error: Content is protected !!
Scroll to Top