ഷമ്‌നാ കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത സംഭവത്തില്‍ ഒരു പ്രതികൂടി കീഴടങ്ങി

നടി ഷമ്‌നാ കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത കേസില്‍ ഒരു പ്രതി കൂടി കീഴടങ്ങി. കേസിലെ പ്രതിയായ അബ്ദുള്‍ സലാമാണ് എറണാകുളം ജില്ലാ കോടതിയില്‍ കീഴടങ്ങിയത്. വിവാഹ ആലോചനയുമായാണ് ഇവര്‍ ഷമ്‌നയുടെ വീട്ടിലെത്തിയതെന്ന് അബ്ദുള്‍ സലാം പറഞ്ഞു. സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നും ഷമ്‌നയോട് പണം ചോദിച്ചിട്ടില്ലെന്നും അബ്ദുള്‍ സലാം മാധ്യമങ്ങളോട് പറഞ്ഞു.

അന്‍വറിന് കല്ല്യാണം ആലോചിക്കാന്‍ ആറ് പേരാണ് ഷമ്‌നയുടെ വീട്ടിലേക്ക് പോയത്. കല്ല്യാണ ആലോചന നടത്തിയ അന്‍വര്‍ എറണാകുളം പറവൂരില്‍ ബ്യൂട്ടീഷനാണ്. അഷറഫ്, രമേശ്, ശരത്ത്, റഫീഖ് എന്നിവര്‍ക്കൊപ്പമാണ് പോയത്. ഷമ്‌നയുടെ വീടിന്റെ ഫോട്ടോ എടുത്തിട്ടില്ലെന്നും ചെക്കനില്ലാതെ കല്ല്യാണം ഉറപ്പിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് ഷമ്‌നയുടെ അമ്മ ബഹളം വെച്ചുവെന്നും അബ്ദുള്‍ സലാം പറഞ്ഞു.

ഇതോടെ കേസില്‍ പിടിയിലാവുന്നവരുടെ എണ്ണം അഞ്ചായി. വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂര്‍ സ്വദേശി രമേശ്,കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റുവ സ്വദേശി അഷ്‌റഫ് എന്നിവരാണ് നേരത്തെ പിടിയിലായത്. ഷമ്‌നയുടെ വീട്ടിലെത്തിയ സംഘം വീടും പരിസരവും വീഡിയോയില്‍ പകര്‍ത്തിയ ശേഷം പണം തന്നിലെങ്കില്‍ കരിയര്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഷമ്‌നയുടെ പരാതി പുറത്തുവന്നതോടെ യുവമോഡല്‍ അടക്കമുള്ളവര്‍ പരാതിയുമായി വീണ്ടും രംഗത്തെത്തിയിരുന്നു. യുവതിയെ ജോലിക്കായി കൊണ്ടുപോയി തടവില്‍ താമസിപ്പിച്ചെന്ന പരാതിയില്‍ മൂന്ന് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിരുന്നു. മോഡലടക്കം നല്‍കിയ പരാതിയിലാണ് കേസ്.

Share news
error: Content is protected !!
Scroll to Top