Section

malabari-logo-mobile

ശാലുമേനോന്റെ സെന്‍സര്‍ ബോര്‍ഡ് അംഗത്വം റദ്ധാക്കി

HIGHLIGHTS : ദില്ലി : ശാലുമേനോന്റെ സെന്‍സര്‍ ബോര്‍ഡ് അംഗത്വം റദ്ധാക്കി. ഇതു സംബന്ധിച്ച അറിയിപ്പ് സെന്‍സര്‍ ബോര്‍ഡിന്റെ പ്രാദേശിക കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്.

shalu-menonദില്ലി : ശാലുമേനോന്റെ സെന്‍സര്‍ ബോര്‍ഡ് അംഗത്വം റദ്ധാക്കി. ഇതു സംബന്ധിച്ച അറിയിപ്പ് സെന്‍സര്‍ ബോര്‍ഡിന്റെ പ്രാദേശിക കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്. സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്നാണ് ശാലു മേനോന്റെ സെന്‍സര്‍ ബോര്‍ഡ് അംഗത്വം റദ്ധാക്കാന്‍ തീരുമാനിച്ചത്.

സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ശാലു 50 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ഉപാധികളോടെ ജാമ്യത്തില്‍ പുറത്തിറങ്ങിയത്.

sameeksha-malabarinews

തിരുവനന്തപുരം സ്വദേശിയായ റാസിഖ് അലിയില്‍ നിന്നും സോളാര്‍ പാനല്‍ സ്ഥാപിച്ച് തരാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ രക്ഷപെടാന്‍ സഹായിച്ചു എന്നീ കുറ്റങ്ങളാണ് ശാലു മേനോനെതിരെ ചുമത്തിയിരിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!