സംവിധായകന്‍ ഷാജി കൈലാസിന്റെയും നടി ആനിയുടെയും ഇളയമകന്‍ റുഷിന്‍ ഷാജി കൈലാസ് ആദ്യമായി നായകനാവുന്ന പുതിയ ചിത്രം ജനുവരി 31ന്) തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കുന്നു. ദമ്പതിമാരുടെ മൂത്ത മകന്‍ ജഗന്‍ ഷാജി കൈലാസ് സംവിധായകനായി അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.
സിജു വില്‍സന്‍ നായകനായ തന്റെ ചിത്രം പൂര്‍ത്തിയാക്കി പ്രദര്‍ശനത്തിനു തയ്യാറെടുക്കുകയാണ് ജഗന്‍. അതിനോടൊപ്പം തന്നെയാണ് ഇളയ സഹോദരനും ഈ രംഗത്തേക്കു കടന്നു വരുന്നത്. ‘ഫൈനല്‍സ്’ എന്ന സിനിമക്ക് ശേഷം പ്രജീവം മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവര്‍ദ്ധനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മൂന്നു ബിഗ് ബഡ്ജറ്റ് സിനിമകളാണ് തുടര്‍ന്ന് പ്രജീവം മൂവീസ് നിര്‍മ്മിക്കുന്നത്. ആ ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പ്ലസ്ടു, ബോബി, കാക്കിപ്പട എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ഷെബി ചൗഘട്ടാണ് സംവിധാനം ചെയ്യുന്നത്. സംവിധായകന്റെ കഥയ്ക്ക് വി.ആര്‍. ബാലഗോപാല്‍ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു. രജീഷ് രാമന്‍ ക്യാമറയും അഭിലാഷ് ബാലചന്ദ്രന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം സാബുറാം. ഹരിനാരായണന്റെ വരികള്‍ക്ക് മെജോ ജോസഫ് സംഗീതം പകര്‍ന്നിരിക്കുന്നു.
വിനീത് ശ്രീനിവാസന്‍, അഫ്‌സല്‍ എന്നിവരാണ് ഗായകര്‍. അബു സലിം ഈ ചിത്രത്തില്‍ സുകുമാരക്കുറുപ്പ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കന്നു എന്ന പ്രത്യേകതയുമുണ്ട്. ജോണി ആന്റണി, സൂര്യ കൃഷ്, ഇനിയ, ടിനി ടോം, ശ്രീജിത്ത് രവി, സുജിത് ശങ്കര്‍, ദിനേശ് പണിക്കര്‍ തുടങ്ങി ഒട്ടേറെ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് -ഹരി കാട്ടാക്കട, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മുരുകന്‍ എസ്., പി.ആര്‍.ഒ.- വാഴൂര്‍ ജോസ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




