ശബരിമലയില്‍ പോകാന്‍ താല്‍പര്യം പ്രകടിപ്പിച്ച യുവതിയുടെ വീടിനു നേരെ ആക്രമണം

കോഴിക്കോട്: ശബരിമലയില്‍ പോകാന്‍ താല്‍പര്യം പ്രകടിപ്പിച്ച യുവതിയുടെ വീടിനുനേരെ ആക്രമണമുണ്ടായി. മലപ്പുറം കാക്കഞ്ചേരി സ്വദേശി അപര്‍ണ ശിവകാമിയുടെ വീടിന് നേരെയാണ് ഇന്ന് പുലര്‍ച്ചെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.

അക്രമികളെ കണ്ടില്ലെന്നും എന്നാല്‍ പുറത്തുനിന്ന് ഒരു ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് പോകുന്ന ശബ്ദം കേട്ടതായും അവര്‍ വ്യക്തമാക്കി. തന്റെ ഫേസ് ബുക്ക് വാളലാണ് ആക്രമത്തെകുറിച്ച് അവര്‍ വ്യക്തമാക്കിയിരിക്കുന്നത്.

സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

കഴിഞ്ഞദിവസം ശബരിമലയില്‍ പോകാന്‍ താല്പര്യം പ്രകടിപ്പിച്ച് എറണാകുളത്ത് വാര്‍ത്താസമ്മേളനം നടത്തിയ യുവതികള്‍ക്കൊപ്പം അപര്‍ണയും പങ്കെടുത്തിരുന്നു. ഇതായിരിക്കാം ആക്രമണത്തിന് ഇടയാക്കിയതെന്നാണ് സൂചന.

Share news
error: Content is protected !!
Scroll to Top