പി ടി എ റഹീം എം എൽ എയുടെ മകനും മരുമകനും സൗദിയിൽ അറസ്റ്റിൽ

കോഴിക്കോട് :ഹവാല ഇടപാട് കേസിൽ പി ടി എ  റഹീം എംഎൽഎയുടെ മകനും മരുമകനും സൗദി അറേബ്യയിൽ അറസ്റ്റിൽ. പിടി റഹീമിന്റെ മകൻ പിടി ബഷീർ, മകളുടെ ഭർത്താവ് ഷബീർ വായോളി എന്നിവരാണ് അറസ്റ്റിലായത്. ഷബീർ വായോളി യുടെ പിതാവ് കൊടുവള്ളി നഗരസഭയിലെ ഇടതു കൗൺസിലർ ആണ്.

കുഴൽപണ കേസിൽ പിടിയിലായ ഒരാളെ പിന്തുടർന്നുള്ള അന്വേഷണമാണ് ഇവരിൽ എത്തിയതെന്നാണ് റിപ്പോർട്ട്.
ഇടത് സ്വതന്ത്ര എംഎൽഎയാണ് പിടിഎ റഹീം.

പി ടി എ റഹീം എം എൽ എയുടെ സാമ്പത്തിക സ്രോതസിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് മുഖ്യമന്ത്രിക്ക് പരാതി നൽകിയതായും സൂചനയുണ്ട് .അതേസമയം തനിക്ക് മകന്റെ
യും മരുമകന്റെയും അറസ്റ്റിനെ കുറിച്ച് അറിയില്ല എന്നാണ് എംഎൽഎ യുടെ പ്രതികരണം.

Share news
error: Content is protected !!
Scroll to Top