മലചവിട്ടാന്‍ വീണ്ടും യുവതികള്‍;പമ്പയില്‍ പ്രതിഷേധം

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ഇന്നും രണ്ടു യുവതികള്‍ എത്തി. യുവതികള്‍ക്ക് നേരെ പമ്പയില്‍ ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. ഇതോടെ യുവതികളെ
പോലീസ് മടക്കി അയക്കുകയായിരുന്നു. മരക്കൂട്ടം വരെ എത്തിയ ആന്ധ്ര സ്വദേശിനികളെ പോലീസ് മടക്കി അയച്ചത്.

എന്നാല്‍ ഈ യുവതികളെ കുറിച്ച് മറ്റ് വിരങ്ങള്‍ ലഭ്യമായിട്ടില്ല. ആന്ധ്രയില്‍ നിന്നെത്തിയ സംഘത്തിനൊപ്പമാണ് യുതിയെത്തിയതെന്നാണ് വിവരം. ഇവര്‍ ദര്‍ശനം നടത്താന്‍ എത്തിയ വിവരം പോലീസിന് ലഭ്യമായിരുന്നില്ല. . പോലീസ് എത്തി ഇവരെ പമ്പയിലേക്ക് കൊണ്ടുപോയി. പിന്നീട് ഇവരെ പോലീസ് കണ്ട്രോള്‍ റൂമിലേക്ക് മാറ്റി. ഇവരെ തടഞ്ഞ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

അതെസമയം ഇന്നലെ വൈകീട്ട് ശബരിമല കയറാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ആന്ധ്ര സ്വദേശിനിയായ ഉഷ(48)പമ്പയില്‍ എത്തിയിരുന്നു. ദര്‍ശനം നടത്താന്‍ താല്‍പര്യമില്ലെന്നും മല ചവിട്ടണമെന്നാണ് ആഗ്രഹമെന്നുമാണ് ഇവര്‍ പറഞ്ഞത്.

Related Articles