ബാനറുകൾ തിരിച്ചു കെട്ടി എസ്എഫ്ഐ ;രാത്രി വൈകിയും പ്രതിഷേധ സമരങ്ങളിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്

തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്കെതിരെ എസ്എഫ്ഐ ഉയർത്തിയ ബാനറുകൾ പോലീസിനെ കൊണ്ട് നീക്കം ചെയ്യിച്ചതിന് പിന്നാലെ ബാനറുകൾ തിരിച്ചു കെട്ടി എസ്എഫ്ഐ പ്രവർത്തകർ .സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോമിന്റെ നേതൃത്വത്തിൽ നിരവധി എസ്എഫ്ഐ പ്രവർത്തകർ പ്രകടനമായി വന്നതാണ് ബാനറുകൾ ഉയർത്തിയത് . പ്രകടനം വഴിയിൽ തടഞ്ഞ പോലീസ് ഉയർത്തിയ ബാരിക്കേഡിൽ കയറിയാണ് പ്രവർത്തകർ ബാനർ ഉയർത്തിയത്.
ഇന്നലെ രാത്രിയിൽ പാണക്കാട് തങ്ങൾ കുടുംബത്തിലെ ഒരു വിവാഹത്തിൽ പങ്കെടുത്ത് ക്യാമ്പസിലേക്ക് മടങ്ങിയെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പോലീസുകാരോട് കയർക്കുകയും ബാനറുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ മലപ്പുറം എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് ചാൻസലർ കൂടിയായ ഗവർണർക്കെതിരെ ഉയർത്തിയ എസ്എഫ്ഐയുടെ ബാനർ നീക്കം ചെയ്തിരുന്നു. പിന്നാലെയാണ് എസ്എഫ്ഐ പ്രവർത്തകർ ക്യാമ്പസിൽ എത്തി നിരവധി ബാനറുകൾ പലയിടത്തും സ്ഥാപിച്ചിരിക്കുന്നത്.
കൂടാതെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ക്യാമ്പസിൽ രാത്രി വൈകിയും ചിത്രം വരച്ചു പോസ്റ്റർ എഴുതിയും എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചു .
ഇന്ന് ആർഎസ്എസ് അനുകൂല സംഘടനയായ ഭാരതീയ വിചാര കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സെമിനാർ ക്യാമ്പസിനകത്ത് നടക്കുകയാണ്.ഈ പരിപാടിയിൽ ഗവർണർ സംസാരിക്കുന്നുണ്ട്.പ്രതിഷേധം ശക്തമാകുമെന്ന് ഉറപ്പായതോടെ വൻ പോലീസ് സാന്നിധ്യമാണ് ഗവർണർക്ക് സുരക്ഷയൊരുക്കാൻ ക്യാമ്പസിനകത്ത് ഉള്ളത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Share news
error: Content is protected !!
Scroll to Top