ചെന്നൈ തമിഴ്‌നാട്ടിലെ തെക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു. തൂത്തുക്കുടി, തിരുനെൽവേലി, തെങ്കാശി, കന്യാകുമാരി, രാമനാഥപുരം എന്നീ ജില്ലകളിലാണ് ശക്തമായ മഴ പെയ്യുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ ഉൾപ്പെടെ വെള്ളം കയറിയതോടെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. തിരുനെൽവേലി, കന്യാകുമാരി, തൂത്തുക്കുടി, തെങ്കാശി എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.
വെള്ളം കയറിയ താഴ്ന്ന മേഖലയിലുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. തിരുനെൽവേലി, കന്യാകുമാരി, തൂത്തുക്കൂടി ജില്ലകളിൽ രാവിലെ തുടങ്ങിയ കനത്ത മഴ വൈകുന്നേരമായിട്ടും രൂക്ഷമായി തുടരുകയാണ്. തിരുനെൽവേലിയിലെ സർക്കാർ മെഡിക്കൽ കോളജിലും പഴയ ബസ് സ്‌റ്റാൻഡിലും നഗരത്തിലെ പലവീടുകളിലും വെള്ളം കയറിമണി മുത്താറും താമരഭരണി നദിയും കര കവിഞ്ഞൊഴുകുകയാണ്. പാപനാശം ഡാം തുറന്നതിനാൽ തിരുനെൽവേലി ജില്ലയിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




