ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി 18കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ

പത്തനംതിട്ട: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി 18കാരിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. പത്തനാപുരം സ്വദേശി ഷായെ ആണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്ത‌ത്‌. പ്രതി പെൺകുട്ടിയുടെ സ്വർണവും പണവും കൈക്കലാക്കിയതിന് പിന്നാലെ കഴിഞ്ഞ ഒൻപതാം തിയതി വീട്ടിൽ നിന്നും നിർബന്ധിച്ച് വിളിച്ചിറക്കി പ്രതിയുടെ ഭരണിക്കാവിലെ വാടകവീട്ടിലെത്തിച്ചു പീഡിപ്പിച്ചു. തുടർന്ന് തൊട്ടടുത്ത ദിവസം കൊട്ടാരക്കര കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിച്ച ശേഷം കടന്നു കളയുകയായിരുന്നു.

 

പെൺകുട്ടിയുടെ പരാതിയിൽ നൂറനാട് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ ശാസ്‌താംകോട്ടയിൽ നിന്ന് അറസ്റ്റ് ചെയ്‌തു. പ്രതി വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്.

ഇയാളുടെ ഫോൺ പരിശോധിച്ചതിലൂടെ നിരവധി പെൺകുട്ടികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. പ്രണയം നടിച്ച് പെൺകുട്ടികളിൽ നിന്നും സ്വർണവും പണം കവർന്നശേഷം പീഡിപ്പിച്ച് കടന്നു കളയുകയാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Share news
error: Content is protected !!
Scroll to Top