വള്ളിക്കുന്ന്:വണ്ടി പെരിയാര്‍ വിഷയത്തില്‍ പ്രതിഷേധിച്ച് അരിയല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അരിയല്ലൂര്‍ ജംങ്ങ്ഷനില്‍ സായാഹ്ന ധര്‍ണ നടത്തി. സായാഹ്ന ധര്‍ണ കെ. പി.സി.സി. സെക്രട്ടറി കെ.പി.നൗഷാദലി ഉദ്ഘാടനം ചെയ്യ്തു. മണ്ഡലം പ്രസിഡന്റ് കോശി.പി.തോമസ് അദ്ധ്യക്ഷം വഹിച്ചു. കാരിയില്‍ മനോഹരന്‍, വള്ളിക്കുന്ന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് പി വീരേന്ദ്ര കുമാര്‍ , വൈസ് പ്രസിഡന്റ് ചോനാരി നിസാര്‍, അഡ്വക്കറ്റ് രവി മംഗലശ്ശേരി, പ്രേമ തോട്ടത്തില്‍, കനകന്‍ കൊടക്കാട് , സി. ഡാനിയല്‍ എന്നിവര്‍ സംസാരിച്ചു.
ഇതിനോടനുബന്ധിച്ച് നടന്ന പ്രകടനത്തിന് കെ.രഘുനാഥ് , ഇന്ദിരാ ഭായ് ടീച്ചര്‍, വിനോദ് കൂനേരി,പ്രതീഷ് പാറോല്‍ സെയ്താലിക്കുട്ടി, എന്‍ എസ് ഉണ്ണി, വസുമതി ടീച്ചര്‍, ശാന്തമൂച്ചിക്കല്‍, രാജി,റഫീഖ് വിപി, മോഹന്‍രാജ്, കാരിയില്‍ മോഹനന്‍, രഞ്ജു ദാസ് കെ പി,നദീല ഗോപിനാഥ്, വിജയന്‍ വള്ളിക്കുന്ന്, ബൈജു മാസ്റ്റര്‍, കേശവദാസ്, എം കെ പവിത്രന്‍, ലത്തീഫ് കോയമോന്‍, കരുണാകരന്‍ എം പി,എന്നിവര്‍ നേതൃത്വം നല്‍കി, പോഷകസംഘടനകളിലെ നേതാക്കളും സഹപ്രവര്‍ത്തകരും സായാഹ്ന ധര്‍ണയില്‍ പങ്കെടുത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




