പരപ്പനങ്ങാടി:വിമന്‍സ് വിംഗ് എജുകേഷണല്‍ &കള്‍ച്ചറല്‍ ചാരിറ്റബിള്‍, സോസൈറ്റിയും, ആസ്റ്റര്‍ വോളണ്ടിയേഴ്സും, ആസ്റ്റര്‍ മിംസ് കോട്ടക്കലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ വൃക്കരോഗ നിര്‍ണയക്യാമ്പും, മെഡിസിന്‍ വിതരണവും, നിര്‍ധനര്‍ക്ക് ഭക്ഷണ കിറ്റ് വിതരണവും നടത്തി. പരപ്പങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ എ.ഉസ്മാന്‍ ക്യാമ്പ് ഉദ്ഘാടനം നിര്‍വഹിച്ചു.
പരിപാടിയില്‍ നടന്‍ കുമാര്‍ സുനില്‍ വള്ളിക്കുന്നിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
നഹാസ് ആശുപത്രിയിലെ ഡോ.ജെംഷാദ് വൃക്ക രോഗത്തെ കുറിച്ച് ക്ലാസെടുത്തു.
നിര്‍ധനരായ കുടുംബങ്ങള്‍ക്കുള്ള ഭക്ഷണ കിറ്റ് വിതരണം സെലി ടീച്ചര്‍ മുക്കം നിര്‍വഹിച്ചു.
ചടങ്ങില്‍ വിമന്‍സ് വിംഗ് പ്രസിഡന്റ് കെ പ്രഗ്‌ന അധ്യക്ഷം വഹിച്ചു.
സുമിത്ര,മുനിസിപ്പല്‍ ഡിവിഷന്‍ മെമ്പര്‍ കെപി റംല, മുഖ്യ രക്ഷാധികാരി സലാം പടിക്കല്‍, സാമൂഹ്യ പ്രവര്‍ത്തകരായ കെ ഗംഗധാരന്‍, ജെലീല്‍ ചാലിയം , ടീവി സുചിത്രന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു .സെക്രട്ടറി പുഷ്പ ചേളാരി നന്ദി പറഞ്ഞു.
ക്യാമ്പില്‍ 150തോളം പേര്‍ക്ക് രോഗനിര്‍ണയം നടത്തി. ക്യാമ്പിന്
ദിവ്യ, ബിജുന, ആശ, ജോഷ്ണ എന്നിവര്‍ നേതൃത്വം നല്‍കി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




