കോഴിക്കോട്: ഗവര്‍ണര്‍ക്കെതിരെ കാലിക്കറ്റ് സര്‍വകലാശാല ക്യാംപസില്‍ എസ്എഫ്‌ഐ പ്രതിഷേധം.ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ വഴി ഗസ്റ്റ് ഹൗസിലേയ്ക്ക് ചാടിക്കടക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് ചെയ്തു. ലാത്തിച്ചാര്‍ജ്ജില്‍ നിരവധി പ്രവര്‍ത്തര്‍ക്ക് പരിക്കേറ്റു.
കറുത്ത ടീഷേര്‍ട്ടും കറുത്ത ബലൂണുകളുമായാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുന്നത്. നൂറ് കണക്കിന് വിദ്യാര്‍ത്ഥികളാണ് പ്രതിഷേധത്തില്‍ അണിനിരക്കുന്നത്. പൊലീസ് ബലം പ്രയോഗിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിച്ചതോടെ സ്ഥലത്ത് സംഘര്‍ഷം നിലനില്‍ക്കുകയാണ്. സ്ഥലത്ത് വന്‍ പോലീസ് സന്നാഹമാണ് സ്ഥിതിചെയ്യുന്നുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




