മലപ്പുറം : പ്രകൃതിവിരുദ്ധ ലൈംഗികതക്ക് പ്രേരിപ്പിച്ചുകൊണ്ട് പതിനേഴുവയസ്സുകാരന് ഫോണിലേക്ക് അശ്ലീലസന്ദേശമയച്ച യുവാവ് പിടിയില്‍. വാട്ട്‌സ്ആപ്പിലൂടെ മെസേജും നഗ്നചിത്രങ്ങളും, വീഡിയോകളും അയച്ചുകൊടുത്ത വളാഞ്ചേരി വൈക്കത്തൂര്‍ സ്വദേശി നൗഷാദ്(32) ആണ് അറസ്റ്റിലായത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വളാഞ്ചേരിയില്‍ ഒരു ടെക്‌സ്‌റ്റൈല്‍സില്‍ ജീവനക്കാരനായ നൗഷാദ് കടയില്‍ വസ്ത്രം വാങ്ങാനെത്തിയ കൗമാരക്കാരനോട് സൗഹൃദം നടിക്കുകയും പിന്നീട് ഫോണ്‍നമ്പര്‍ വാങ്ങുകയുമായിരുന്നു. പിന്നീട് നിരന്തരം വാട്ട്‌സ്ആപ്പ് വഴി ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയക്കുകയും പ്രകൃതി വിരുദ്ധലൈംഗികതക്ക് പ്രേരിപ്പിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ അയക്കുകയുമായിരുന്നു.
ഇത് കണ്ടെത്തിയ കുട്ടിയുടെ വീട്ടുകാര്‍ മലപ്പുറം ചൈല്‍ഡ് ലൈനിന് പരാതി നല്‍കി.


തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പരാതി പോലീസിന് കൈമാറുകയും അവര്‍ നടത്തിയ അന്വേഷണത്തില്‍ യൂവാവിനെതിരെ കേസടുത്ത് അന്വേഷണം നടത്തുകയുമായിരുന്നു. പോക്‌സോ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്.
ഇയാളെ തിരൂര്‍ കോടതി റിമാന്റ് ചെയ്തു.