
തിരൂര്‍: ഏഴുവയസ്സു കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസാ അധ്യാപകന് ജീവിതാവസാനംവരെയുള്ള ട്രിപ്പിള്‍ ജീവപര്യന്തം തടവ് ശിക്ഷ. തിരൂര്‍ പുല്ലൂര്‍ ചെറുപറമ്പില്‍ അബ്ദുറഹിമാനെ (43)യാണ് തിരൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ഡി റെനോ ഫ്രാന്‍സിസ് സേവ്യര്‍ ശിക്ഷിച്ചത്. ട്രിപ്പിള്‍ ജീവപര്യന്തത്തിനുപുറമേ പോക്ലോ അടക്കം വിവിധ വകുപ്പുകളിലായി 15 വര്‍ഷം തടവിനും ഒന്നരല ക്ഷം രൂപ പിഴയടക്കാനും വിധിച്ചു. പ്രതി പിഴയടക്കുന്ന പക്ഷം 1,20,000 രൂപ അതിജീവിതക്ക് നല്‍കാന്‍ ഉത്തരവായി. വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീം പ്രകാരം മതിയായ നഷ്ടപരിഹാരം അനുവദിക്കുന്നതിന് ജില്ലാ ലിഗല്‍ സര്‍വീസ് അതോറിറ്റിയോ
ട് നിര്‍ദേശിച്ചു.
2016 ഏപ്രില്‍ 30, മെയ് ഒന്ന് തീയതികളിലായാണ് വിദ്യാര്‍ഥിനിയെ മദ്രസയിലെ ക്ലാസ് മുറിയില്‍ വച്ച് അധ്യാപകനായ പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. തിരൂര്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായിരുന്ന മനേഷ്, സുനില്‍ പുളിക്കല്‍, കെ ആര്‍ രഞ്ജിത്ത് എന്നിവരായിരുന്നു അന്വേഷണോദ്യോഗസ്ഥര്‍. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. അശ്വനി കുമാര്‍ ഹാജരായി. 13 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യുഷന്‍ ലൈസണ്‍ വിങ്ങിലെ അസി. സബ് ഇന്‍സ്‌പെക്ടര്‍ എന്‍ പി സീമ പ്രോസിക്യുഷനെ സഹായിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




