
തിരൂര്‍: റെയില്‍വേ അവഗണനക്കെതിരെ മലബാര്‍ ട്രെയിന്‍ പാസഞ്ചേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രതിഷേധ സംഗമം നടത്തി. കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ പാസഞ്ചര്‍ ട്രെയിനുകള്‍ പുനഃസ്ഥാപിക്കുക, മലബാറില്‍ കൂടുതല്‍ മെമു സര്‍വീസ് ആരംഭിക്കുക, പുതുതായി ആരംഭിക്കുന്ന ടെയിനുകള്‍ ദിവസവും സര്‍വീസ് നടത്തുകയും സ്ഥിരപ്പെടുത്തുകയും വള്ളിക്കുന്ന്, തിരുന്നാവായ സ്റ്റേഷനുകളില്‍ നിര്‍ത്തുകയും ചെയ്യുക, വന്ദേഭാരതിനായി പാസഞ്ചര്‍ ട്രെയിനുകള്‍ പിടിച്ചിടുന്നത് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു.
തിരൂര്‍ റെയില്‍വേ സ്റ്റേഷനുമു ന്നില്‍ പി പി രാമനാഥന്‍ വേങ്ങേരി ഉദ്ഘാടനംചെയ്തു. കെ രഘുനാഥ് അധ്യക്ഷനായി. എം ഫിറോസ് കാപ്പാട്, അബ്ദുല്‍ റഹ്‌മാന്‍ വള്ളിക്കുന്ന്, കെ കെ റസാഖ് ഹാജി തിരൂര്‍, ഡോ. ഷീന പട്ടാമ്പി, കെ അഷറഫ് അരിയല്ലൂര്‍, സുജ കോഴിക്കോട്, മുനീര്‍ കുറ്റിപ്പുറം, ജി രാമകൃഷ്ണന്‍ ചമ്രവട്ടം, ഹനിഫ കഞ്ചിക്കോട്, സുജനപാല്‍ എടത്തോടത്തില്‍, ഷാരോണ്‍ മുഹ്സിന്‍ എരമംഗലം എന്നിവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




