
തിരൂരങ്ങാടി: ലോക മനസ്സാക്ഷിക്കുമുമ്പില്‍ പലസ്തീന്‍ ജനത നോക്കുകുത്തിയാകുമ്പോള്‍ വംശീയതയ്ക്കെതിരെ നമ്മുടെ നാട്ടില്‌നിന്നുള്ള ചെറുശബ്ദംപോലും അവരോടുള്ള ഐക്യദാര്‍ഢ്യമാണെന്ന് പത്മശ്രീ കെ.വി റാബിയ. തിരൂരങ്ങാടി യംഗ് മെന്‍സ് ലൈബ്രറിയുടെ സഹകരണത്തോടെ കവി ഫിറോസ്ഖാന്‍ പരപ്പനങ്ങാടി ഒരുക്കിയ പലസ്തീന്‍ ഐക്യദാര്‍ഢ്യ മ്യൂസിക്കല്‍ ആല്‍ബം ‘വെള്ളാരം കല്ലുകള്‍’ പ്രകാശനം ചെയ്യുകയായിരുന്നു അവര്‍.
മനുഷ്യനിലെ മനുഷ്യത്വം നഷ്ടപ്പെടുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പലസ്തീനില്‍ കാണുന്നതെന്നും പ്രാര്‍ഥനകൊണ്ടെങ്കിലും അവരോടൊപ്പം നില്‍ക്കണമെന്നും റാബിയ അഭ്യര്‍ഥിച്ചു. തിരൂരങ്ങാടി ജി.എച്ച്.എസ്.എസില്‍ നടന്ന ചടങ്ങ് മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷനായി.സി.പി സുഹറാബി,പച്ചായി മൊയ്തീന്‍കുട്ടി മാസ്റ്റര്‍,കെ മൊയ്തീന്‍കോയ,എ.കെ മുസ്തഫ,സിറാജ് കരിങ്കപ്പാറ, നാസര്‍ കാരത്തൂര്‍,തൃക്കുളം കൃഷ്ണന്‍കുട്ടി,എ സുബ്രഹ്‌മണ്യന്‍,എന്‍.പി സ്വാലിഹ് തങ്ങള്‍,എം.പി ഇസ്മായില്‍ ,ഫിറോസ്ഖാന്‍ പരപ്പനങ്ങാടി,മുഷ്താഖ് കൊടിഞ്ഞി സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




