ബിനോയ് കോടിയേരിക്കെതിരെ പീഡന പരാതി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ പീഡന പരാതി. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചു എന്നാണ് പരാതി. ബീഹാര്‍ സ്വദേശിനിയായ 33 കാരിയാണ് മുംബൈ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

യുവതി നല്‍കിയ പരാതിയില്‍ മുംബൈ ഓഷിവാര പോലീസ് ജൂണ്‍ 13 ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ടൈംസ്ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആ ബന്ധത്തില്‍ എട്ടുവയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി പരാതിയില്‍ പറയുന്നു. ദുബൈയില്‍ ഡാന്‍സ് ബാറില്‍ യുവതി ജോലി ചെയ്യുമ്പോള്‍ ബിനോയ് അവിടെ സ്ഥിരം സന്ദര്‍ശകനായിരുന്നു. അവിടെയ വെച്ചാണ് ബിനോയ് യുവതിയെ പരിചയപ്പെട്ടതെന്നും പരാതിയില്‍ പറയുന്നു. 2009 മുതല്‍ 2018 വരെ ബിനോയ് പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

ജോലി ഉപോക്ഷിച്ചാല്‍ വിവാഹം കഴിക്കാമെന്ന് വാഗ്ദാന ചെയ്തിരുന്നതായും. 2009 നവംബറില്‍ ഗര്‍ഭിണിയായി. ഇതെതുടര്‍ന്ന് ജോലി ഉപേക്ഷിച്ച് മുംബൈയിലേക്ക് തിരിച്ച് വരികയും 2010 ഫെബ്രുവരിയില്‍ അന്ധേരി വെസ്റ്റില്‍ ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് അവിടേക്ക് തന്നെ മാറ്റി. ഇതിനിടയില്‍ ബിനോയ് പതിവായി ദുബൈയില്‍ നിന്നും വന്നുപോയിരുന്നു. എല്ലാ മാസവും പണവും അയച്ചു തന്നിരുന്നതായും യുവതി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് 2015 ല്‍ ബിസിനസ് മോശമാണെന്നും ഇനി പണം നല്‍കാന്‍ ബുദ്ധിമുട്ടാണെന്നും അറിയിച്ചു. പിന്നീട് വിളിച്ചാല്‍ ഒഴിഞ്ഞുമാറാന്‍ തുടങ്ങി. 2018 ലാണ് ബിനോയ് വിവാഹിതനാണെന്നും രണ്ട് കുട്ടികളുണ്ടെന്നും അറിയുന്നത്. എന്നാല്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി നല്‍കിയില്ല. തുടര്‍ന്നാണ് ഭീഷണിപ്പെടുത്തി തുടങ്ങിയതെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

Related Articles