ചാലിയാറില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

എടവണ്ണ: ചാലിയാറില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രി ചാലിയാറിലെ പൊട്ടിക്കടവില്‍ ഒഴുക്കില്‍ പെട്ടാണ് പാലപ്പറ്റ പള്ളിപ്പടി കണ്ണാടിപറമ്പന്‍ മജീദിന്റെ മകന്‍ നിബിന്‍ മുഹമ്മദി(21)നെ കാണാതായത്.

അഗ്‌നിശമന സേനയുടെ മുങ്ങല്‍ വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ ഇന്നു രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രണ്ട് കൂട്ടുകാരോടൊത്ത് മീന്‍ പിടിക്കാന്‍ പുഴയിലിറങ്ങിയപ്പോഴാണ് നിബിന്‍ അപകടത്തില്‍ പെട്ടത്.

തുടര്‍ന്ന് നാട്ടുകാരും അഗ്‌നിശമന സേനയും ചേര്‍ന്ന് ഏറെനേരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പിന്നീട് ഇന്നു രാവിലെ നിലമ്പൂര്‍, തിരുവാലി, മഞ്ചേരി, മലപ്പുറം അഗ്‌നിശമന സേനയൂനിറ്റുകളിലെ മുങ്ങല്‍ വിദഗ്ധര്‍ സ്ഥലത്തെത്തി തിരച്ചില്‍ പുനഃരാരംഭിക്കുകയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Share news
error: Content is protected !!
Scroll to Top