
പെരിന്തല്‍മണ്ണ: മകളെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ പിതാവിന് ഇരട്ട ജീവപര്യന്തവും 61 വര്‍ഷം കഠിനതടവും 2.89 ലക്ഷം രൂപ പി ഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ മൂന്നുവര്‍ഷവും മൂന്നുമാസവും അധികതടവ് അനുഭവിക്കണം. പോക്‌സോ നിയമത്തിലെ രണ്ട് വകുപ്പുകളിലായാണ് ശിക്ഷ. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ യും പോക്‌സോയിലെയും ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ യും വിവിധ വകുപ്പുകളിലാണ് 61 വര്‍ഷം കഠിനതടവ്. പെരിന്തല്‍മ ണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ഡി എസ് സുരജ് ആണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭ വിച്ചാല്‍ മതി. പിഴ അടച്ചാല്‍ 2.5 ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍ കാന്‍ ഉത്തരവിട്ടു. വിക്ടിം കോ മ്പന്‍സേഷന്‍ സ്‌കീം പ്രകാരം മതിയായ നഷ്ടപരിഹാരം അനു വദിക്കുന്നതിന് ജില്ലാ ലീഗല്‍ സര്‍ വീസ് കമ്മിറ്റിയോടും നിര്‍ദേശിച്ചു.
2023 മേയില്‍ രക്ഷിതാക്കളൊന്നിച്ച് താമസിച്ചിരുന്ന വാടക ക്വാര്‍ട്ടേഴ്സില്‍ വച്ച് പിതാവ് ലൈംഗികാതിക്രമം നടത്തുകയും മാനഹാനിയുണ്ടാക്കുകയും ചെയ്‌തെന്നാണ് കേസ്. വണ്ടൂര്‍ പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന ഇ ഗോപകുമാര്‍, എസ്‌ഐ ടി പി മുസ്തഫ എന്നിവരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍. പ്രോസിക്യുഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സപ്ന പി പരമേശ്വരത്ത് ഹാജരായി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




