
പൊന്നാനി: വീട്ടില്‍ അതിക്ര മിച്ച് കയറി 48കാരിയെ പീഡിപ്പിച്ച കേസില്‍ 57കാരന് 12 വര്‍ഷം കഠിനതടവും ഒന്നരലക്ഷം 3 രൂപ പിഴയും വിധിച്ച് പൊന്നാനി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി. നരിപ്പറമ്പ് പഴംകുള ങ്ങര കാരായില്‍ തുറയില്‍ നാരാ യണനെയാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്നുവര്‍ഷം അധിക കഠിന തടവ് അനുഭവിക്ക ണം. ജഡജി സുബിത ചിറക്കലാണ് ശിക്ഷ വിധിച്ചത്. 2019ലാണ് കേസിനാസ്പദമായ സംഭവം.
പ്രതി പിഴ അടയ്ക്കുന്ന പക്ഷം അതിജീവിതക്ക് നല്‍കും. അതി ജീവിതക്ക് മതിയായ നഷ്ടപരി ഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നിര്‍ദേ ശം നല്‍കി. പൊന്നാനി പൊലീ സ് ഇന്‍സ്‌പെക്ടറായിരുന്ന സണ്ണി ചാക്കോയുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന ബേബിച്ചന്‍ ജോര്‍ജ്, അനില്‍ കു മാര്‍, സീനിയിര്‍ സിവില്‍ പൊലീ സ് ഓഫീസര്‍ മഞ്ജുള എന്നിവര്‍ ക്കായിരുന്നു അന്വേഷണ ചുമ തല. പ്രോസിക്യുഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ കെ സുഗുണ ഹാജരായി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




