പാലക്കാട്: മൂന്ന് വയസുകാരിയായ കുഞ്ഞിന് നേരെ ലൈംഗികാതിക്രമം. നടുപ്പുണിയില്‍ അതിഥി തൊഴിലാളിയുടെ കുഞ്ഞിന് നേരെയാണ് അതിക്രമം. സംഭവത്തില്‍ വില്ലൂന്നി സ്വദേശിയായ എഴുപത്തിഏഴുകാരനെ കൊഴിഞ്ഞാമ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ അഞ്ചര മണിയോടെയായിരുന്നു അതിക്രമം നടന്നത്. മാതാപിതാക്കള്‍ക്കൊപ്പം റോഡരികില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ 50 മീറ്ററോളം ദൂരേയ്ക്ക് കൊണ്ടുപോയാണ് ചൂഷണത്തിനിരയാക്കിയത്.
കുഞ്ഞിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.പോലീസ് പിടികൂടിയ ആളെ ചോദ്യം ചെയ്തുവരികയാണ്. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് ഉള്‍പ്പെടെ ചുമത്തി കേസെടുത്തതായി പൊലീസ് വ്യക്തമാക്കി.




