വൈഗ കൊലക്കേസ്;പിതാവ് സനു മോഹന്‍ കുറ്റക്കാരന്‍

കൊച്ചി: പത്ത് വയസ്സുകാരി വൈഗയെ കൊലപ്പെടുത്തിയകേസില്‍ പിതാവ് സനു മോഹന്‍ കുറ്റക്കാരന്‍. എറണാകുളം പ്രത്യേക കോടതിയാണ് വിധി പറയുന്നത്. കേസില്‍ ശിക്ഷാ വിധി മറ്റൊരു ദിവസമോ ഇന്ന് ഉച്ചക്ക് ശേഷമോ ഉണ്ടാകും. സനുമോഹന്റെ മേല്‍ ചുമത്തിയ എല്ലാവകുപ്പുകളും കോടതി ശരിവെച്ചു.

കേസിന് ആധാരമായ സംഭവം നടക്കുന്നത് 2021 മാര്‍ച്ച് 21 നാണ് . ആലപ്പുഴയിലെ ബന്ധുവീട്ടില്‍ നിന്ന് അമ്മാവനെ കാണിക്കാന്‍ ആണെന്ന് പറഞ്ഞ് സനു മോഹന്‍ മകളെ കൂട്ടിക്കൊണ്ടുവന്നു. എറണാകുളം കങ്ങരപ്പടിയിലെ ഫ്‌ളാറ്റില്‍ എത്തിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. മൃതദേഹം മുട്ടാര്‍ പുഴയില്‍ ഉപേക്ഷിച്ചു. കൊലപാതക ശേഷം മൊബൈല്‍ ഫോണുകള്‍ ഉപേക്ഷിച്ച് പ്രതി സംസ്ഥാനം വിടുകയായിരുന്നു.

ഗോവ, കോയമ്പത്തൂര്‍, മൂകാംബിക തുടങ്ങിയ ഇടങ്ങളില്‍ ഒളിവില്‍ താമസിച്ച സനു മോഹനെ കര്‍ണാടക പൊലീസ് കാര്‍വാറില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് തൃക്കാക്കര പൊലീസിന് കൈമാറി. പണം കൊടുക്കാനുള്ളവരെ കബളിപ്പിക്കാനാണ് മകളെ കൊന്നത് എന്നും ആള്‍മാറാട്ടം നടത്തി ജീവിക്കാനായിരുന്നു പദ്ധതിയെന്നുമായിരുന്നു സനു മോഹന്റെ കുറ്റസമ്മത മൊഴി. 98 സാക്ഷികളെ പ്രൊസിക്യൂഷന്‍ വിസ്തരിച്ചിട്ടുണ്ട്.വൈഗ കൊലക്കേസില്‍ 240 പേജുള്ള കുറ്റപത്രമാണ് തൃക്കാക്കര പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. സനുമോഹന്റെ ഭാര്യ, സുഹൃത്തുക്കള്‍, ബന്ധുക്കള്‍,അപ്പാര്‍ട്ടുമെന്റിലെ താമസക്കാര്‍ എന്നിവരടക്കം മുന്നൂറോളം സാക്ഷികള്‍ കേസിലുണ്ടായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top