ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടെന്ന് ആരാധകരെ അറിയിച്ച് രഞ്ജിനി ഹരിദാസ്

ക്രിസ്മസിന്റെ പിറ്റേന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു എന്നറിയിച്ചിരിക്കുകയാണ് അവതാരക രഞ്ജിനിഹരിദാസ്. ചെറിയ ആരോഗ്യപ്രശ്‌നങ്ങൾ അവ ഗണിക്കാതെ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ പ്രശ്‌നമാവുംഎന്നാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ അവർ കുറിച്ചിരിക്കുന്നത്.

കയ്യിൽ ഡ്രിപ് ഇട്ടതിൻ്റെ ചിത്രങ്ങൾ സഹിതമാണ് താൻ ആശുപത്രിയിലാണെന്ന് രഞ്ജിനിഅറിയിച്ചിരിക്കുന്നത്. ശരീരത്തിലുണ്ടായ ലക്ഷണങ്ങൾ ദീർഘനാളുകളായി അവഗണിച്ചതിൻ്റെ ഫലമായാണ്ഇപ്പോൾ ആശുപത്രിയിൽ കയറേണ്ടി വന്നതെന്ന് രഞ്ജിനി പറയുന്നു. നെഞ്ചിലുണ്ടായ ഒരു ചെറിയഅണുബാധയാണ് കാര്യങ്ങൾ നിലയിലെത്തിച്ചതെന്ന് രഞ്ജിനി പറഞ്ഞു.

കുറേ നാളുകൾക്ക് മുന്നേതന്നെ പ്രശ്‌നം തോന്നിയിരുന്നെങ്കിലും അവഗണിക്കുകയായിരുന്നു. ആഘോഷങ്ങൾക്കായി സമയം ചിലവിട്ടപ്പോഴാണ് പ്രശ്നത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞത്. കുറച്ചുദിവസങ്ങൾക്കുള്ളിൽ എല്ലാം ശരിയാകും എന്ന് രഞ്ജിനി പറയുന്നു.

ക്രിസ്മസ് ആഘോഷങ്ങൾ സംഭവബഹുലമായിരുന്നു. എന്നാൽ ആശുപത്രിയിലെ എമർജൻസി റൂമിൽകയറേണ്ടി വരികയെന്നത് അത്ര രസമുള്ള കാര്യമല്ല എന്ന് ഓർമപ്പെടുത്തിക്കൊണ്ടാണ് രഞ്ജിനി കുറിപ്പ്അവസാനിപ്പിക്കുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top