പൊതുനിരത്തില്‍ ലൈംഗികാതിക്രമം: യുവാവ് പിടിയില്‍

കോഴിക്കോട്: വേങ്ങേരി തണ്ണീര്‍പ്പന്തല്‍ സ്വദേശി കാഞ്ഞിരവയലില്‍ റബീദി (38)നെയാണ് ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ചേവായൂര്‍ ത്വക്ക് രോഗ ആശുപത്രിക്കുസമീപം യുവതി സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

വീട്ടില്‍ അതിക്രമിച്ചുകയറി ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും പരാതിയിലുണ്ട്. യുവതിയുടെ വീട്ടില്‍ ഡ്രൈവറായി ജോലിചെയ്തിരുന്ന പ്രതി ജോലിയില്‍നിന്ന് പിരിച്ചുവിട്ടതിലുള്ള വിരോധത്താലാണ് ലൈംഗികാതിക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top