
പെരിന്തല്‍മണ്ണ : ദേശീയപാതയില്‍ അങ്ങാടിപ്പുറത്ത് അടച്ചിട്ട റെയില്‍വേ മേല്‍പ്പാലത്തിലൂടെ വെള്ളിയാഴ്ച രാവിലെ മുതല്‍ ബസുകള്‍ ഓടിത്തുടങ്ങും. കട്ടവിരിച്ച് നവീകരിക്കാന്‍ രണ്ടാഴ്ചയായി മേല്‍പ്പാലം അടച്ചിട്ടതായിരുന്നു. നവീകരണം പൂര്‍ത്തിയാക്കി ചെറിയ വാഹനങ്ങള്‍ക്കായി നാല് ദിവസംമുമ്പ് പാലം തുറന്നുകൊടുത്തു.
ബസുകള്‍ ഉള്‍പ്പെടെ വലിയ വാഹനങ്ങള്‍ക്ക് 11മുതല്‍ പ്രവേശനം അനുവദിക്കാനായിരുന്നു തീരുമാനം. എന്നാല്‍, ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ രണ്ട് ദിവസംമുമ്പ് ഒഴിവാക്കി. മേല്‍പ്പാലത്തോടു ചേര്‍ന്ന് അങ്ങാടിപ്പുറം ഭാഗത്ത് 70 മീറ്ററോളമാണ് കട്ട പതിച്ചത്. റോഡിന് ഇരുവശങ്ങളിലും ഒരടിയോളം ഉയരമുള്ള ബീമിനോട് ചേര്‍ന്ന ഭാഗം കട്ട പതിച്ച് കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തുകയും ചെയ്തു.
ഓവുചാലിലെ വെള്ളം ഒഴുക്കിക്കളയുന്നതിനുള്ള സൗകര്യവും ഒരുക്കി. അങ്ങാടിപ്പുറം ടൗണിലെ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ റോഡില്‍ ഡിവൈഡറുകള്‍ സ്ഥാപിക്കുകയും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ചെറിയ ചക്രവാഹനങ്ങള്‍ കടത്തിവിട്ടപ്പോള്‍ തന്നെ ടൗണില്‍ ഗതാഗതക്കുരുക്ക് ഏറി. വലിയ വാഹനങ്ങള്‍ കടന്നുപോകുന്നതോടെ ഇത് വീണ്ടും രൂക്ഷമാകും. പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച ഡിവൈഡറുകള്‍ വ്യാഴാഴ്ച പൊലീസ് നീക്കം ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




