ട്രെയിന്‍ യാത്രക്കിടെ ലൈംഗികാതിക്രമം: യുവാവ് പിടിയില്‍

കോഴിക്കോട് : ട്രെയിന്‍ യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍. കരിപൂര്‍ സ്വദേശി പള്ളിയാലില്‍ നബീലിനെയാണ് (20) റെയില്‍വേ പൊലീസ് അറസ്റ്റു ചെയ്തത്.

ഇന്നലെ രാവിലെ ഒമ്പതോടെ കോഴിക്കോട് സ്റ്റേഷനിലെത്തിയ പരശുറാം എക്‌സ്പ്രസില്‍ നിന്ന് യുവതി ഇറങ്ങവേയായിരുന്ന്ു അതിക്രമം. യുവതി ബഹളം വച്ചപ്പോള്‍ റെയില്‍വേ പൊലീസ് പിടികൂടി.

യുവതിയുടെ പരാതിയില്‍ പൊലിസ് അറസ്റ്റുരേഖപ്പെടുത്തി. പ്രതിയെറിമാന്‍ഡ്ചെയ്തു.

Share news
error: Content is protected !!
Scroll to Top