സെക്‌സ് റിയാലിറ്റി ഷോക്ക് ഒമ്പതുലക്ഷം കാണികള്‍

SexBox ലണ്ടന്‍ : ചാനല്‍ 4 സംപ്രേഷണം തുടങ്ങിയ സെക്‌സ് റിയാലി ഷോക്ക് വന്‍ പ്രചാരണം. സംപ്രേഷണത്തിന് മുമ്പ് തന്നെ ഏറെ കോളിളക്കം സൃഷ്ടിച്ച ഈ റിയാലിറ്റി ഷോക്ക് ആദ്യഷോയ്ക്ക് തന്നെ ഏകദേശം 9 ലക്ഷത്തോളം കാഴ്ചക്കാരുണ്ടായിരുന്നതായി ചാനല്‍ 4 പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

സെക്‌സ് ബോക്‌സ് എന്ന് പേരിട്ടിരിക്കുന്ന ഈ റിയാലിറ്റി ഷോയില്‍ സ്റ്റുഡിയോയില്‍ ഒരുക്കിയിരിക്കുന്ന പെട്ടിക്കുള്ളില്‍ ദമ്പതികള്‍ സെക്സ്സില്‍ ഏര്‍പ്പെടുകയും പിന്നീട് ജഡ്ജസ്സിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ നല്‍കുന്നതുമാണ് പരിപാടി.

അതേസമയം ഈ ഷോ സദാചാര സങ്കല്‍പ്പങ്ങള്‍ക്ക് വെല്ലു വിളിയാണെന്ന് ആരോപിച്ച് വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ ലൈംഗിക വിദ്യഭ്യാസത്തിന്റെ ഭാഗമായാണ് പരിപാടിസംപ്രേക്ഷണം ചെയ്യുന്നതെന്നാണ് ചാനല്‍ പുറത്തു വിട്ടിരിക്കുന്ന വിശദീകരണം.

 

Share news
error: Content is protected !!
Scroll to Top