ലൈംഗിക ബന്ധത്തിന് സമ്മതിക്കാത്തതിന് കാമുകിയെ വെടിവെച്ച് കൊന്നു

ഗ്വാളിയോര്‍ : ലൈംഗിക ബന്ധത്തിന് വിസ്സമ്മതിച്ച കാമുകിയെ കാമുകന്‍ വെടിവെച്ചു കൊന്നു. കാമുകിയെ വെടിവെച്ച കാമുകനായ ഗോപാല്‍ എന്ന ആളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.

മരണമടഞ്ഞ യുവതിക്ക് മൂന്നു മക്കളുണ്ട്. ഇവരുടെ ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു. തുടര്‍ന്നാണ് യുവതി ഗോപാലുമായി പ്രണയത്തിലായത്. ഗോപാലിന്റെ ഭാര്യയും മരിച്ചതാണ്.

സംഭവത്തെ കുറിച്ച് പറയുന്നതിങ്ങനെ ലൈംഗികാവശ്യം അറിയിച്ച ഗോപാലിന് യുവതി മുഖമടച്ച് ഒന്നു കൊടുത്തെന്നും ഇതില്‍ രോക്ഷാകുലനായ ഗോപാല്‍ യുവതിയെ വെടിവെച്ച് വീഴ്ത്തുകയുമായിരുന്നത്രെ. വെടിയൊച്ച കേട്ട് ഓടിയെത്തിയ നാട്ടുക്കാരാണ് ഗോപാലിനെ പിടികൂടി പോലീസിലേല്‍പ്പിച്ചത്.

 

Share news
error: Content is protected !!
Scroll to Top