മദ്ധ്യപ്രദേശ് : ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ച കാമുകനെയും കാമുകിയെയും നാട്ടുകാര്‍ മര്‍ദ്ദിക്കുകയും മരത്തില്‍ കെട്ടിയിടുകയും പിന്നീട് അര്‍ദ്ധനഗ്നരാക്കിയശേഷം ദേഹത്ത് കരിഴായിലൊഴിച്ച് രണ്ട് മണിക്കൂറോളം ഗ്രാമത്തിലൂടെ നടത്തുകയും ചെയ്തു. മദ്ധ്യപ്രദേശിലെ ധാര്‍ ജില്ലയിലാണ് ഈ സംഭവം അരങ്ങേറിയത്. 30 വയസ്സുകാരനായ യുവാവും 35 വയസ്സുകാരിയും, അഞ്ചു മക്കളുടെ അമ്മയുമായ യുവതിയും പ്രണയത്തിലാവുകയും ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ ഇതറിഞ്ഞ ഗ്രാമവാസികള്‍ ഇതിനെ ശക്തമായി എതിര്‍ക്കുകയും ഇവരെ ക്രൂരമായി ശിക്ഷിക്കുകയുമായിരുന്നു.
ഇതു കണ്ട ചില നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചെങ്കിലും ഉദേ്യാഗസ്ഥരെ പഞ്ചായത്ത് അധികൃതര്‍ ഭീഷണിപ്പെടുത്തുകയായിരുന്നത്രെ. യുവാവിനെയും യുവതിയെയും മരത്തില്‍ കെട്ടിയിടുകയും മൂന്ന് ഗ്രാമങ്ങളിലൂടെ നടത്തുകയും ചെയ്തു. വസ്ത്രം വലിച്ചു കീറി നഗ്നരാക്കി യുവാവിനെ കൊണ്ട് ചെണ്ട കൊട്ടിച്ചായിരുന്നു നടത്തിയത്.
സംഭവത്തെ തുടര്‍ന്ന് പോലീസ് ഇരുപതു പേരെ അറസ്റ്റു ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവും യുവതിയും സുഖം പ്രാപിച്ചു വരികയാണ്.
[youtube]http://www.youtube.com/watch?v=77ReF_n2K4w[/youtube]




