ഇടി മിന്നലേറ്റ് നിരവധി വീടുകള്‍ക്ക് വിള്ളല്‍, വൈദ്യുതിമീറ്റര്‍ കത്തി നശിച്ചു

തിരുരങ്ങാടി : കഴിഞ്ഞദിവമുണ്ടായ ശക്തമായി ഇടിമിന്നല്‍ ഏറ്റ് തിരുരങ്ങാടി മേഖലയില്‍ നിരവധി വീടുകളില്‍ വീടിന് വിള്ളല്‍ ഏല്‍ക്കുകയും വൈദ്യുതി ബന്ധം തകരാറുകയും നിരവധി ഫാനുകള്‍ ഇന്‍വെര്‍ട്ടര്‍, മറ്റു ഇലക്ട്രിക് സാധനങ്ങള്‍, മീറ്റര്‍ എന്നിവ പൂര്‍ണമായി നശിച്ചിട്ടുണ്ട്, എ ആര്‍ നഗര്‍ പഞ്ചായത്തിലെ മമ്പുറത്ത് നാലു വീടുകളിലെ വൈദ്യുതി മീറ്റര്‍ പൂര്‍ണ്ണമായും കത്തി നശിച്ചിട്ടുണ്ട്, തിരുരങ്ങാടി കെ സി റോഡില്‍ നാലു വീടുകളില്‍ നഷ്ട്ടം സഭവിച്ചു, കരാടന്‍ അബ്ദു റഹ്‌മാന്റെ വീട്ടിലെ 8 ഫാന്‍, അത് പോലെ വീടിന്റെ മുകള്‍ ഭാഗത്ത് അലമാര സെറ്റ് ചെയ്ത ഭാഗത്ത് ചുമരിന്ന് ഇടിമിന്നല്‍ ഏറ്റ് പൊട്ടി കോണ്‍ക്രീറ്റ് അടര്‍ന്നിട്ടുണ്ട്, വീടിന്റെ താഴാത്തും ചുമര്‍ ഇടിമിന്നല്‍ ഏറ്റു പൊട്ടിയിട്ടുണ്ട്, തൊട്ടടുത്ത പി കെ അബ്ദുല്‍ റസാക്കിന്റെ വീട്ടിലെ ഇന്‍വെര്‍ട്ടര്‍ കെടുപ്പാട് സംഭവിച്ചു, എകെ മജീദിന്റെ വീട്ടിലെ 4ഫാന്‍, ഇന്‍വെര്‍ട്ടര്‍, വൈഫൈ മോഡം,തൊട്ടടുത്ത വീട്ടിലെ എന്‍ പി മുസ്തഫയുടെ വീട്ടിലെ ഇന്‍വെര്‍ട്ടര്‍ കത്തി നശിച്ചു.

കല്ലു പറമ്പന്‍ മുസ്തഫയുടെ വീട്ടിലെ വൈദ്യുതി മീറ്റര്‍ പൂര്‍ണമായും കത്ത് നശിച്ചു, ഇന്‍വെറ്റര്‍, ഏഴു സ്ഥലങ്ങളില്‍ വീടിന്റ ഉള്‍ഭാഗത്ത് ഇടിമിന്നലിന്റെ ആഘാതത്തില്‍ മേല്‍ക്കൂരയും ചുമരും പൊട്ടിയിട്ടുണ്ട്,കവുങ്ങ്, ഒരു ഫാന്‍ മുതലായവ നഷ്ടപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 7 മണിയോടെ ഉണ്ടായ ഇടിമിന്നലിലാണ് പരക്കെ നാശം സംഭവിച്ചത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top